Categories

ഗുണ്ടാ നേതാക്കള്‍ക്ക് നുണപരിശോധന

omprakash-rajeshആലപ്പുഴ: പോള്‍ വധക്കേസ് പ്രതികളായ ഗുണ്ടാതലവന്മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും നുണപരിശോധനക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവ്. രാമങ്കരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി സബിത ചിറക്കലാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.

ഇരുവരെയും നാര്‍കോ അനാലിസിസിനും പോളിഗ്രാഫ് ടെസ്റ്റിനും വിധേയരാക്കാനാണ് കോടതിയുടെ അനുമതി. പോളിഗ്രാഫ് ഒരാഴ്ചക്കകവും നാര്‍കോ അനാലിസിസ് ഒരു മാസത്തിനകവും പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.

പോള്‍ വധക്കേസില്‍ പ്രതികളായ ഇരുവരും ഗുണ്ടാനിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.