omprakash

തിരുവനന്തപുരം: എയര്‍പോര്‍ട്ട് സ്വദേശി ജയനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഗുണ്ടാത്തലവന്‍ ഓംപ്രകാശിന് ജാമ്യം. എന്നാല്‍ മറ്റ് കേസുകളില്‍ റിമാന്‍ഡിലായതിനാല്‍ ഓംപ്രകാശിന് ജയില്‍മോചിതനാകാന്‍ കഴിയില്ല.

തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് ജാമ്യമനുവദിച്ചത്. അഡ്വ. വള്ളക്കടവ് ജി. മുരളീധരന്‍ മുഖേനയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ജയനെ ജഗതിയില്‍ വെച്ച് ഓംപ്രകാശും സംഘവും വെട്ടിപ്പരിക്കേല്‍പിച്ചെന്നാണ് കേസ്. കേസില്‍ ആറാം പ്രതിയാണ് ഓംപ്രകാശ്.