തിരുവനന്തപുരം: തീവണ്ടിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. സമീപകാലത്ത് തീവണ്ടിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മദ്രാസില്‍ നിന്നെത്തിയ ദക്ഷിണ റെയില്‍വെ ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലീസിന് എട്ടിന കര്‍മ്മ പരിപാടി നല്‍കിയിട്ടുണ്ടെന്നും ഇതുമായി സഹകരിക്കുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.