ന്യൂദല്‍ഹി: കാശ്മീരില്‍ ഇപ്പോഴുള്ള അക്രമ സംഭവങ്ങള്‍ക്ക് രാഷ്ട്രീയപരമായ പരിഹാരമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. അക്രമത്തിന് പിന്നില്‍ ഏതെങ്കിലും വ്യക്തിയോ സംഘടനയോ നേതൃത്വം നല്‍കുന്നതായി കരുതുന്നില്ല. രാഷ്്ട്രീയ വിഷയമാണത്. അതിന് രാഷ്ട്രീയപരമായി തന്നെ പരിഹാരം വേണം. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായും മറ്റ് മുതിര്‍ന്ന മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു ഒമര്‍.

കാശ്മീര്‍ താഴ്‌വരയില്‍ കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുമെന്നും കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ അനുവദിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.