Categories

മിര്‍വായീസിനെതിരായ ആക്രമണം ജനാധിപത്യ വിരുദ്ധം: ഒമര്‍ അബ്ദുല്ല

കാശ്മീര്‍: ഹുറിയത് കോണ്‍ഫ്രന്‍സ് നേതാവ് മിര്‍വാഈസ് ഉമര്‍ ഫാറൂഖിനെതിരായ അക്രമം ജനാധിപത്യ വിരുദ്ധമാണെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. കാശ്മീര്‍ വിഷയത്തില്‍ ഹുറിയത് നിലപാടില്‍ പ്രതിഷേധിച്ച് ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മിര്‍വായിസിനെതിരെ ആക്രമണം നടത്തിയത്.

‘ ഇത് രാജ്യത്തിലെ ജനാധിപത്യ പാരമ്പര്യത്തിനെതിരാണ്. രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക രാജ്യത്തിന്റെ ബാധ്യതയാണ്’-ഒമര്‍ അബ്ദുല്ല വ്യക്തമാക്കി.

ഭയമില്ലാതെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമാണ് രാജ്യത്തെ ജനാധിപത്യത്തിന്റെ കരുത്ത്. രാഷ്ട്രീയ വിയോജിപ്പുകളെയും വ്യത്യസ്തമായ വീക്ഷണങ്ങളെയും ഉള്‍ക്കൊള്ളാന്‍ ഇന്ത്യക്ക് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.