എഡിറ്റര്‍
എഡിറ്റര്‍
‘ഒമേഗ ഡോട്ട് ഇ എക്‌സ് ഇ’ തിയ്യേറ്ററുകളിലേക്ക്
എഡിറ്റര്‍
Thursday 8th November 2012 10:48am

omega.exe

ബിനോയ് ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘ഒമേഗ ഡോട്ട് ഇ എക്‌സ് ഇ ‘എന്ന ചിത്രത്തില്‍ വിനീത്, കന്നട നടന്‍ ഹരീഷ് രാജ്, സഞ്ജു എന്നിവര്‍ മൂന്ന് എന്‍ജിനീയേഴ്‌സായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അലീനയായി ഇനിയ നായികയാവുന്ന ഈ ചിത്രത്തില്‍ മരുതവേല്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ആകാംഷയും മറ്റൊരു നായിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Ads By Google

മഹേഷ്, കൃഷ്ണചന്ദ്രന്‍, സിദ്ധാര്‍ഥ് ശിവ, ദിനേഷ് പണിക്കര്‍, ഷിജു, ജോമോന്‍, ശരത്, വനിത, മിഥുന, സന്ധ്യാ രമേശ്, മാളവിക നായര്‍, മാസ്റ്റര്‍ എറിക്, ബേബി എസ്തര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

തേഡ് ആക്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി ഫ്രാന്‍സിസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബിജോയ് നിര്‍വഹിക്കുന്നു. ഷാജി ഫ്രാന്‍സിസിന്റെ കഥയ്ക്ക് ബിനോയ് ജോര്‍ജ്, ഷാജി ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു, ചിറ്റൂര്‍ ഗോപിയുടെ വരികള്‍ക്ക് ഈണം പകരുന്നത് റോണി റാഫേല്‍ ആണ്.

സിദ്ധാര്‍ഥ്, അവിനാഷ്, നിശ്ചല്‍ ഇവര്‍ മൂന്നുപേരും സോഫ്റ്റ്‌വെയര്‍ എന്‍ജിനിയേഴ്‌സാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു ദൗത്യവുമായി അവിനാഷ് കേരളത്തിലെത്തിയതാണ്. ബാംഗ്ലൂരില്‍ നിന്നെത്തിയ അവിനാഷ് പാതി മലയാളിയാണ്. പുതിയ ഒരു സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നതിന്റെ ഭാഗമായിട്ടാണ് അവിനാഷിന്റെ വരവ്.

മെട്രോ നഗരത്തില്‍ നിന്നെത്തിയ അവിനാഷ്, സിദ്ധാര്‍ഥിന്റെ കുടുംബജീവിതവുമായി മാനസികമായി ഏറെ അടുക്കുന്നു. വീട്ടുകാരും കുട്ടികളും അവിനാഷിന്റെ പ്രിയപ്പെട്ടവരായി മാറുന്നു. മൂന്നുപേരും പരസ്പരം കൂടുതല്‍ അടുത്തപ്പോള്‍ കലാലയജീവിതത്തിന്റെ ഓര്‍മകളിലേയ്ക്ക് കടക്കാന്‍ എളുപ്പമായി. ആ ഓര്‍മകളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പത്തുവര്‍ഷം മുമ്പ് എന്‍ജിനീയറിങ് കോളജില്‍ നടന്ന റാഗിങ്ങും അതിനെ തുടര്‍ന്നുണ്ടായ കൊലപാതകവും ഒരു ചിത്രംപോലെ തെളിഞ്ഞു വന്നു. അന്ന് ആ കേസില്‍ ഒരു നിരപരാധി ശിക്ഷിക്കപ്പെടുകയും യഥാര്‍ഥ കുറ്റവാളി ഇന്ന് എല്ലാവരുടെയും മുന്നില്‍ ഉന്നത സ്ഥാനം അലങ്കരിച്ച് ജീവിക്കുകയും ചെയ്യുന്നു. ഇതിനെതിരെയുള്ള പോരാട്ടമാണ് ഒമേഗ ഡോട്ട് ഇ എക്‌സ് ഇ.

Advertisement