എഡിറ്റര്‍
എഡിറ്റര്‍
തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കെജ്‌രിവാളിനോട് ഒമര്‍ അബ്ദുല്ല
എഡിറ്റര്‍
Sunday 5th January 2014 1:29am

omar

ശ്രീനഗര്‍: ആഢംബര ബംഗ്ലാവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളില്‍ നിന്ന് മാറി പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അരവിന്ദ് കെജ്‌രിവാളിനോട് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ ഉപദേശം.

മുന്‍ ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന് തെരെഞ്ഞെടുപ്പില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നത് അവരുടെ വസതി കാരണമാണെന്ന് താന്‍ കരുതുന്നില്ലെന്നും അതിനാല്‍ അതിനാല്‍ അത്തരം കാര്യങ്ങള്‍ മുഖവിലക്കെടുക്കാതെ ഭരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനുമാണ് ഒമര്‍ അബ്ദുല്ല സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്ററിലൂടെ കെജ്‌രിവാളിനോട് പറയുന്നത്.

അരവിന്ദ് കെജ്‌രിവാള്‍ ആഢംബര ബംഗ്ലാവിലേക്ക് മാറുന്നതിനെ ആരും എതിര്‍ക്കില്ലെന്നും ഭരണം സുഖമമായി നടത്താന്‍ അദ്ദേഹത്തെ പുതിയ വസതിയിലേക്ക് മാറാന്‍ അനുവദിക്കണമെന്നും ഒമര്‍ അബ്ദുല്ല മാധ്യമങ്ങളോടും ആവശ്യപ്പെടുന്നുണ്ട്.

ആഢംബരങ്ങളൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ കെജ്‌രിവാള്‍ താമസത്തിനായി ഇരട്ട ബംഗ്ലാവ് തെരെഞ്ഞെടുത്തുവെന്നത് വലിയ വാര്‍ത്തയായിരുന്നു.

ഓഫീസും വസതിയും അടുത്തടുത്ത് തന്നെ ആക്കിയത് രാത്രി വൈകിയും ജോലി ചെയ്യുന്നതിന് വേണ്ടിയാണെന്നായിരുന്നു ഇതിന് കെജ്‌രിവാളിന്റെ വാദം.

എന്നാല്‍ തനിക്ക് വലിയ ബംഗ്ലാവിന്റെ ആവശ്യമില്ലെന്നും ചെറിയ വീടിനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അരവിന്ദ് കെജ്‌രിവാള്‍ പിന്നീട് പറഞ്ഞിരുന്നു.

Advertisement