ന്യൂദല്‍ഹി: യു.പിയില്‍ എസ്.പി- ബി.എസ്.പി സഖ്യത്തിന്റെ വിജയത്തില്‍ പ്രതികരണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള. കഴിഞ്ഞദിവസത്തെ അത്താഴ വിരുന്നില്‍ ബി.എസ്.പി നേതാവ് സതിഷ് മിശ്ര പറഞ്ഞ അത്ഭുതം സംഭവിച്ചിരിക്കുന്നുവെന്നാണ് ഉമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പ്രതികരിച്ചത്.

‘കഴിഞ്ഞദിവസത്തെ അത്താഴം കഴിഞ്ഞ് മടങ്ങവെ ബി.എസ്.പിയുടെ സതീഷ് മിശ്ര ജീ ഇന്നത്തെ വോട്ടെണ്ണലില്‍ ഒരു സര്‍പ്രൈസ് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. ട്രെന്റുകള്‍ കാണുമ്പോള്‍ അദ്ദേഹം പറഞ്ഞത് ശരിയാണെന്നു തോന്നുന്നു’ വെന്നാണ് ഉമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ഉപതെരഞ്ഞെടുപ്പു നടന്ന യു.പിയിലും ബീഹാറിലും വന്‍തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടിരിക്കുന്നത്. യു.പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ നേരിട്ട തിരിച്ചടിയാണ് ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുന്നത്.


Must Read:‘യോഗിക്കെതിരെ പടയൊരുക്കം’; യു.പിയിലെ കര്‍ഷക മാര്‍ച്ചിന്റെ പ്രചരണത്തിനു ലഭിക്കുന്നത് വന്‍ ജനപിന്തുണ; ചിത്രങ്ങള്‍ കാണാം


അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഡ്രസ് റിഹേഴ്‌സലെന്ന് വിശേഷിപ്പിച്ചാണ് യോഗി ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഇവിടെ 16 റൗണ്ട് കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ എസ്.പി സ്ഥാനാര്‍ത്ഥി 244986 വോട്ടുകള്‍ നേടി വിജയത്തിലേക്ക് നീങ്ങുകയാണ്. 220417 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കു ലഭിച്ചത്.

മികച്ച വിജയമെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉപതെരഞ്ഞെടുപ്പു വിജയത്തെ വിശേഷിപ്പിച്ചത്. ബി.എസ്.പി നേതാവ് മായാവതിയേയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും അവര്‍ അഭിനന്ദിക്കുകയും ചെയ്തു.


ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം