എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് തര്‍ക്കം: ഒമര്‍ അബ്ദുല്ല രാജി വച്ചേക്കും
എഡിറ്റര്‍
Wednesday 29th January 2014 8:00am

omar

ന്യൂദല്‍ഹി:   ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനുള്ളില്‍ തര്‍ക്കം രൂക്ഷം. ഇരുപാര്‍ട്ടികള്‍ക്കുമിടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രാജി വച്ചേക്കുമെന്ന് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പിനും അടുത്ത ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായി 700 പുതിയ അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റുകള്‍ രൂപീകരിക്കാനുള്ള ഒമര്‍ അബ്ദുല്ലയുടെ പദ്ധതിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതാണ് തര്‍ക്കത്തിന് കാരണം.

പദ്ധതിയെ കോണ്‍ഗ്രസ് അട്ടിമറിച്ചാല്‍ ഒമര്‍ രാജിവക്കുമെന്ന് നാഷണ കോണ്‍ഫറന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

ഇതിനിടെ രാജി ഒഴിവാക്കി സഖ്യത്തെ സംരക്ഷിക്കാന്‍ കാശ്മീരിന്റെ സംഘടനാ ചുമതലയുള്ള അംബികാ സോണി, സംസ്ഥാന പി.സി.സി അധ്യക്ഷന്‍ സൈഫുദ്ദീന്‍ സോസ്, കേന്ദ്ര മന്ത്രി ഗുലാം നബി ആസാദ് തുടങ്ങിയവര്‍ ഉമറുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

അതേസമയം ഉമര്‍ രാജിവക്കാനിടയായാല്‍ തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ പാര്‍ട്ടി സമ്മര്‍ദ്ദപ്പെടുത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനാണ് പാര്‍ട്ടിക്ക് താല്‍പ്പര്യം.

ഇതിനിടെ ഒമര്‍ അബ്ദുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. പദ്ധതിയുടെ സാമ്പത്തിക ബാധ്യത പരിഗണിക്കാതെ ഭരണ യൂണിറ്റുകളെ അനുകൂലിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

ഭരണം അനിശ്ചിതത്വത്തിലാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തില്‍ രാഷ്ട്രപതി ഭരണത്തിനും സാധ്യതയുണ്ട്. അഞ്ച് വര്‍ഷമായി കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യമാണ് കാശ്മീര്‍ ഭരിക്കുന്നത്.

Advertisement