എഡിറ്റര്‍
എഡിറ്റര്‍
‘ഇങ്ങനെയാണ് തീരുമാനമെടുക്കല്‍ എങ്കില്‍ രാജ്യത്ത് നല്ല സുരക്ഷിതത്വമായിരിക്കും’; മനോഹര്‍ പരീക്കറിന്റെ പ്രസ്താവനയെ പരിഹസിച്ച് ഉമര്‍ അബ്ദുല്ല
എഡിറ്റര്‍
Saturday 1st July 2017 9:47pm

ശ്രീനഗര്‍: നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ കാരണം ടെലിവിഷന്‍ അവതാരകന്റെ പരിഹാസമായിരുന്നുവെന്ന മുന്‍ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറിന്റെ പ്രസ്താവനയെ രൂക്ഷമായി പരിഹസിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല.

ഇത്തരത്തിലാണ് തീരുമാനമെടുക്കല്‍ എങ്കില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം അത് നല്‍കുമെന്നായിരുന്നു ഉമര്‍ അബ്ദുല്ലയുടെ പരിഹാസം.

ഉറി ഭീകരാക്രമണത്തിന് എതിരായല്ല മിന്നലാക്രമണം നടത്തിയതെന്നും കേന്ദ്രമന്ത്രിയായ രാജ്യവര്‍ധന്‍ സിങ് റാത്തോഡിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യമാണ് 15 മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്നുമാണ് പരീക്കറിന്റെ പ്രസ്താവന. ഇതിനെല്ലാം എന്ത് മറുപടിയാണ് നല്‍കുകയെന്നും ഉമര്‍ അബ്ദുല്ല ചോദിച്ചു.


Also Read; ”ഞങ്ങള്‍ സിനിമകള്‍ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും’; വിതരണ കമ്പനികളുടെ വിലക്കിനെതിരെ പൊട്ടിത്തെറിച്ച് ആഷിഖ് അബു


2015ല്‍ മണിപ്പൂരിലെ മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ആദ്യ മിന്നലാക്രമണം ആസൂത്രണം ചെയ്തു.
ഈ സൈനിക നീക്കം വന്‍ വിജയമായിരുന്നെന്നും ഇതേത്തുടര്‍ന്ന് നടത്തിയ ഒരു ചാനല്‍ അഭിമുഖത്തില്‍ കേന്ദ്രമന്ത്രിയായ രാജ്യവര്‍ധന്‍ സിങ് റാത്തോഡിനോട് ചാനല്‍ അവതാരകന്‍ ഉന്നയിച്ച ചോദ്യം വളരെ പ്രകോപനപരമായിരുന്നെന്നും മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നടത്തിയതുപോലുള്ള ഒരു ആക്രമണം പാക് അതിര്‍ത്തിയില്‍ നടത്താന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ആ ചോദ്യമാണ് 15 മാസങ്ങള്‍ക്കു ശേഷം നിയന്ത്രണ രേഖയിലെ മിന്നലാക്രമണത്തിന് പ്രേരണയായത്.’ മനോഹര്‍ പരീക്കര്‍ ഗോവയിലെ ചടങ്ങില്‍ വെച്ച് പറഞ്ഞിരുന്നു. പരീക്കറിന്റെ ഈ പ്രസ്താവനകള്‍ക്കെതിരെയാണ് ഉമര്‍ അബ്ദുല്ല ട്വിറ്ററിലൂടെ പ്രതികരിച്ചത്.

Advertisement