ജമ്മു: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളക്കെതിരേ പരാമര്‍ശം നടത്തിയതില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചു. പരാമര്‍ശത്തിനെതിരേ ഒമര്‍ പ്രധാനമന്ത്രിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സൈന്യത്തിന്റെ നടപടി.

സൈന്യത്തിന്റെ ഉധംപൂരിലെ വടക്കന്‍യൂണിറ്റാണ് സംസ്ഥാന ഭരണനേതൃത്വവുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കിയത്. വിവിധ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശ്രീനഗറിലെ സൈനിക ബങ്കറുകള്‍ മാറ്റിയത് തീവ്രവാദികള്‍ക്ക് സഹായകമായി എന്നായിരുന്നു പ്രസ്താവന. സൈന്യം സംസ്ഥാനഭരണത്തില്‍ ഇടപെടുന്നുവെന്നാരോപിച്ച് ഒമര്‍ പ്രധാനമന്ത്രിയ സമീപിച്ചു.

തുടര്‍ന്ന് സൈന്യത്തിന്റെ വടക്കന്‍ ഏരിയാ കമാന്‍ഡര്‍ ലെഫ്.ജന.ബി എസ് ജസ്വാള്‍ മുഖ്യമന്ത്രിയോട് സംസാരിച്ച് ഖേദം പ്രകടിപ്പിക്കുകയായിരുന്നു.