ശ്രീനഗര്‍: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരവുമായി ചര്‍ച്ച നടത്തി. പ്രശ്‌നബാധിത ജില്ലകളിലെ സേനയെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ചക്ക് വന്നതെന്ന് സൂചനയുണ്ട്. കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ ഒമര്‍ അബ്ദുള്ള ചിദംബരത്തെ ധരിപ്പിച്ചിട്ടുണ്ട്.

ദില്ലിയില്‍ ചിദംബരത്തിന്റെ വസതിയിലെത്തിയാണ് ഒമര്‍ ചര്‍ച്ച നടത്തിയത്. താഴ് വരയില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അതിക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കാര്യവും ഒമര്‍ ചിദംബരത്തെ ധരിപ്പിച്ചു.