Categories

പേടിയില്ലാതെ കഴിക്കാം ‘ആരോഗ്യ ഹല്‍വ’

ഹല്‍വ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. കോഴിക്കോടന്‍ ഹല്‍വയോടാണ് പ്രിയം കൂടുതല്‍. എന്നാല്‍ പലരും ഈ പ്രിയ്യപ്പെട്ട ആഹാരം കഴിക്കുന്നത് രഹസ്യമായിട്ടാണ്. കാരണം മറ്റൊന്നുമല്ല. ഷുഗറും കൊളസ്‌ട്രോളുമൊക്കെയുള്ളവര്‍ക്ക് വിലക്കപ്പെട്ട കനിയാണ് ഹല്‍വ. അതുകൊണ്ടുതന്നെ ഒളിച്ചുകഴിക്കുകയേ വഴിയുള്ളൂ. എന്നാല്‍ ഇത്തരക്കാര്‍ക്ക് പേടിക്കാതെ കഴിക്കാനുള്ള ഒരു ഹല്‍വയുമായി ഒമാനിലെ യൂണിവേഴ്‌സിറ്റി മുന്നോട്ടു രംഗത്തെത്തിയിരിക്കുകയാണ്.

യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് ടീമാണ് ഈ ഹല്‍വ ഉണ്ടാക്കിയിരിക്കുന്നത്. ഫാറ്റ് കുറഞ്ഞ നല്ല മധുരമുള്ള ഒന്നാന്തരം ‘ആരോഗ്യ ഹല്‍വ’.

സാധാരണ ഹല്‍വ നിര്‍മ്മിക്കുന്നത് പഞ്ചസാര, നെയ്യ്, കുങ്കുമപ്പൂവ്, പരിപ്പുകള്‍, പനിനീര്‍, വെള്ളം എന്നിവ ഉപയോഗിച്ചാണ്. ഒമാനി ഹല്‍വയിലും ഇതൊക്കെയുണ്ടാകും. 50% പഞ്ചസാര, 25% വെള്ളം, 10% ധാന്യപ്പൊടി, 15% നെയ്യ് എന്നിവയാണ് ഈ ഹല്‍വ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്.

മസ്‌കത്തിലെ സുല്‍ത്താന്‍ ക്വാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഫുഡ്‌സയന്‍സ് ആന്റ് ന്യൂട്രീഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസര്‍ മുഹമ്മദ് ഷാഫിര്‍ റഹ്മാനാണ് ഈ ഗവേഷണത്തിന് തുടക്കമിട്ടത്. ഇത്തരത്തില്‍ ഫാറ്റ് കുറഞ്ഞ ഹല്‍വ നിര്‍മ്മിക്കാന്‍വേണ്ടി അല്‍ സലീബയിലെ അല്‍ അമീര്‍ ഒമാനി ഹല്‍വ എന്ന കമ്പനിയോടു ചേര്‍ന്ന് യൂണിവേഴ്‌സിറ്റി ടീം പ്രവര്‍ത്തിക്കുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.