Administrator
Administrator
കപ്പല്‍ റാഞ്ചിയ സംഭവത്തില്‍ ഒമാന്‍ സര്‍ക്കാര്‍ ഇടപെടുന്നു
Administrator
Sunday 21st August 2011 12:17pm

മുംബൈ: രണ്ട് മലയാളികളടക്കം 21 ഇന്ത്യക്കാരുള്ള കപ്പല്‍ റാഞ്ചിയ സംഭവത്തില്‍ ഒമാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. സൊമാലിയന്‍ കടല്‍കൊള്ളക്കാരുമായി ഒമാന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കപ്പല്‍ റാഞ്ചിയ കൊള്ളക്കാര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായി സൂചനയുണ്ട്.

21 ഇന്ത്യക്കാരുമായി ഒമാനിലെ സലാലെ തുറമുഖത്ത് നിന്നു പുറപ്പെട്ട എണ്ണക്കപ്പല്‍ ശനിയാഴ്ച രാവിലെയോടെയാണ് സൊമാലിയന്‍ കടല്‍ക്കൊളളക്കാര്‍ റാഞ്ചിയത്. എം.വി. ഫെയര്‍ഷെം ബോഗെ എന്ന കെമിക്കള്‍ ഓയില്‍ ടാങ്കറാണ് കൊള്ളക്കാര്‍ റാഞ്ചിയത്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്‌റ്റേണ്‍ഷിപ്പ് മാനെജ്‌മെന്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുളള കപ്പലില്‍ മെത്തനോള്‍ അടക്കമുള്ള രാസവസ്തുക്കളാണ് ഉ്ണ്ടായിരുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സലാലെക്കടുത്തുകിടക്കുന്ന ഗള്‍ഫ് ഓഫ് ഏഥനില്‍ നിരവധി കപ്പലുകള്‍ സെമാലിയന്‍ കടല്‍ കൊള്ളക്കാരുടെ ആക്രമണത്തിനിരയായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഒരു അള്‍ജീരിയന്‍ കപ്പല്‍ സലാലെക്കടുത്ത് നിന്ന് സെമാലിയന്‍ കൊള്ളക്കാര്‍ തട്ടിയെടുത്തിരുന്നു.

Advertisement