Categories

അമേരിക്കയുമായി മിസൈല്‍ കരാറിന് ഒമാന്‍

oman-flag

മസ്‌കറ്റ്: അത്യാധുനിക മിസൈല്‍ സംവിധാനത്തിനായി ഒമാനുമായി വില്‍പ്പനക്കരാര്‍ ലഭ്യമായതായി അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യോമ കമ്പനി റെയ്‌തോണ്‍.

1.28 ബില്യണ്‍ ഡോളറിന്‍േറതാണ് പുതിയ കരാര്‍. ഇതില്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍, പരിശീലന പാക്കേജുകള്‍, സാങ്കേതിക സഹായങ്ങള്‍ എന്നിവയും ഉള്‍പ്പെടും.

സൈനികശേഷി വര്‍ധിപ്പിക്കുന്നതിനായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ കബുസിന്റെ കല്‍പനപ്രകാരം തിങ്കളാഴ്ച പ്രതിരോധമന്ത്രി സയ്യിദ് ബാദര്‍ ബിന്‍ സൗദ് അല്‍ ബൂസൈദി റെയ്‌തോണ്‍ സി.ഇ.ഒ.യും ഓപ്പറേഷന്‍ ചീഫുമായ തോമസ് എ കെന്നഡിയുമായി കരാര്‍ ഒപ്പുവെച്ചിരുന്നു.

കരാര്‍ ഒപ്പിട്ടതോടെ ഈ മിസൈല്‍ ലഭ്യമാവുന്ന ഏഴാമത്തേതും ഗള്‍ഫിലെ ആദ്യ രാജ്യവുമായി ഒമാന്‍ മാറി. റെയ്‌ത്തോണും അവരുടെ പങ്കാളികളായ കെ.ഒ.എന്‍.ജി.എസ്.ബി.ഇ.ആര്‍.ജി.യും ചേര്‍ന്ന് രാജ്യത്തിന് ഉപകരണങ്ങള്‍ വിതരണം ചെയ്യും.

അന്‍ഡോവര്‍ മാസിലെ എയര്‍ ഡിഫന്‍സ് സെന്റര്‍, നോര്‍വേയിലെ കോങ്‌സ്ബര്‍ഗ് എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും കരാര്‍ പ്രകാരമുള്ള കാര്യങ്ങള്‍ റെയ്‌ത്തോണ്‍ ചെയ്യുക.

അമേരിക്കയ്ക്ക് പുറമേ നോര്‍വേ, നെതര്‍ലാന്‍ഡ്, സ്‌പെയിന്‍, ഫിന്‍ലന്‍ഡ് എന്നിവരാണ് ഇത് വിന്യസിപ്പിച്ച മറ്റു രാജ്യങ്ങള്‍. കരാറില്‍ ഇരുരാജ്യങ്ങളും സന്തുഷ്ടരാണെന്ന് പിന്നീട് പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ ഒമാന്‍ വ്യക്തമാക്കി.

വ്യോമസേനയിലെ അത്യന്താധുനിക ഉപകരണങ്ങള്‍, ക്രൂയിസ് മിസൈലില്‍നിന്ന് സംരക്ഷണ നല്‍കുന്ന ഗ്രൗണ്ട് ബേസ്ഡ് എയര്‍ ഡിഫന്‍സ് സിസ്റ്റം എന്നിവയും ഈ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്. അടുത്ത കാലത്ത് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു കരാര്‍.

Tagged with: |