തിരുവനന്തപുരം: ഒമാന്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ആറു പേരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാവിലെ 6.15ന് ജെറ്റ് വിമാനത്തില്‍ വെമ്പായം സ്വദേശി സജികുമാര്‍, കന്യാകുമാരി സ്വദേശി ദാസന്‍, 8.55 ന് എയര്‍ ഇന്ത്യയില്‍ പുളിയറക്കോണം സ്വദേശികളായ ജോണ്‍സണ്‍  ഗോമസ്, പ്രസാദ്, 10.30 ന് പുളിയറക്കോണം സ്വദേശികളായ അനില്‍ കുമാര്‍, വിഷ്ണു എന്നിവരുടെ മൃതദേഹങ്ങളാണു കൊണ്ടുവരുന്നത്.

ഇന്ത്യന്‍ എംബസിയാണ് വിമാനച്ചെലവ് വഹിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ നോര്‍ക്ക ഏര്‍പ്പെടുത്തും.