pathmanabhaswami-templeതിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുണ്ടാത്തലവന്‍ ഓംപ്രകാശിന് വി.വി.ഐ.പി പരിഗണന നല്‍കിയത് വീഴ്ചയാണെന്ന് ക്ഷേത്രത്തിന്റെ സുരക്ഷാച്ചുമതലയുള്ള എ.ഡി.ജി.പി വേണുഗോപാല്‍.കെ. നായര്‍. ക്ഷേത്ര ജീവനക്കാരാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

ചില ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്താണ് ഇതിനുളള സൗകര്യമൊരുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഓംപ്രകാശിന് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് അകമ്പടിയോടെ വി.വി.ഐ.പി ദര്‍ശനത്തിന് സൗകര്യമൊരുക്കി നല്‍കിയിരുന്നത്. ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി സ്‌കാനറുകളും ആധുനിക ക്യാമറകളും ഉടന്‍ സ്ഥാപിക്കുമെന്നും കെല്‍ട്രോണിനെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

ക്ഷേത്രസുരക്ഷയ്ക്കായുള്ള കമാന്‍ഡോ വിന്യാസത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ആചാരപരമായ പ്രതിബന്ധങ്ങള്‍ ഉണ്ടെന്നും എ.ഡി.ജി.പി പറഞ്ഞു.