കൊച്ചി: കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് വധക്കേസില്‍ ആരോപണവിധേയനായ  ഓംപ്രകാശ് മോളിവുഡില്‍. ശ്രീവല്ലഭന്‍ സംവിധാനം ചെയ്യുന്ന പകരം എന്ന ചിത്രത്തിലൂടെയാണ് ഓം പ്രകാശിന്റെ സിനിമാ അരങ്ങേറ്റം.

നിരഞ്ജന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് ചിത്രത്തില്‍ ഓം പ്രകാശ് പ്രത്യക്ഷപ്പെടുന്നത്.  ജോലിയുടെ ഭാഗമായി നിരഞ്ജന്‍ മുംബൈയില്‍ നിന്നും കേരളത്തിലെത്തുന്നു. ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുരാജ് വെഞ്ഞാറ മൂട്, മാള അരവിന്ദന്‍, കൃഷ്ണ, മേനക, സോനാ നായര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പുതുമുഖം സൂര്യകാന്താണ് നായകന്‍. ക്ലാസ്‌മേറ്റ് ഫെയിം രാധിക നായിക വേഷത്തില്‍ എത്തുന്നു. അന്തരിച്ച സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ മകന്‍ രാജകൃഷ്ണന്‍ അഭിനയിക്കുന്നു വെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Subscribe Us:

ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ശ്യാമത്തിന്റെ സംവിധായകനായിരുന്നു ശ്രീവല്ലഭവന്‍. സിഫ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് എം.ജി രാധാകൃഷ്ണന്‍ അവസാന മായി സംഗീതം നല്‍കിയെന്ന സവി ശേഷതയുമുണ്ട്. യേശുദാസ്, വിജയ് യേശുദാസ്, ശ്വേത മേനോന്‍, മജ്ഞരി, രവി ശങ്കര്‍ എന്നിവരാണ് ഗായകര്‍. തമിഴ് സൂപ്പര്‍ താരം വിജയിന്റെ അമ്മാവന്‍ ശെല്‍വത്തിന്റേതാണ് ക്യാമറ.

മാര്‍ച്ചില്‍ ചിത്രം തീയേറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനം. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും തുടങ്ങി. രണ്ടാം ഘട്ട ഷൂട്ടിംഗ് ആലപ്പുഴയിലാണ് നടക്കുക.

Malayalam news

Kerala news in English