ചെന്നൈ: ഒബാമ നായകനാകുന്ന തമിഴ് സിനിമ അണിയറയില്‍.’ ഓം ഒബാമ’ എന്നു പേരിട്ട ചിത്രത്തില്‍ ഒബാമ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. ഒബാമയുടെ ചിത്രങ്ങളും കട്ടൗട്ടുകളും ഉപയോഗിച്ചാണ് സാന്നിധ്യം രേഖപ്പെടുത്തുന്നത്.
തമിഴ്‌നാട്ടിലെ ഒരു സാങ്കല്പിക ഗ്രാമത്തിലെ ഹീറോ ആയാണ് ഒബാമ ചിത്രത്തിലെത്തുന്നത്. ‘കേതാര്‍ പാളയം’ ഗ്രാമത്തില്‍ ഗ്രാമീണരുടെ ബന്ധങ്ങളും വിശ്വാസങ്ങളും ഒബാമയോട് പങ്കുവെക്കുന്ന കഥയാണ് ഓം ഒബാമ. ജാനകി വിശ്വനാഥനാണ് ഈ ചിത്രം ഒരുക്കുന്നത്.
‘സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഗ്രാമവാസികളെ കരകയറ്റാന്‍ പ്രസിഡന്റായി ഒബാമയെത്തുന്നു. കൂടാതെ റൊമാന്‍സിനും രാഷ്ട്രീയത്തിനും ഈ ചിത്രത്തില്‍ പ്രാധാന്യമുണ്ട്.’വിശ്വനാഥന്‍ പറയുന്നു.
ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. അടുത്തവര്‍ഷം അവസാനത്തോടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.