Categories

ഒളിമ്പിക്‌സ്: അമ്പെയ്ത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ദീപികാകുമാരി പുറത്ത്

ലണ്ടന്‍ : ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷക്ക് വീണ്ടും തീരിച്ചടി. അമ്പെയ്ത്ത് വ്യക്തിഗത ഇനത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ദീപികാ കുമാരി പുറത്തായതോടെ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷ അസ്തമിച്ചു.

Ads By Google

ബ്രിട്ടന്റെ ആമി ഒലിവറാണ് ദീപികാ കുമാരിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഒന്നാം നമ്പര്‍ താരത്തിന്റെ ഫോം പുറത്തെടുക്കാന്‍ ദീപിക്കായില്ല. നേരത്തേ അമ്പെയ്ത്ത്  ടീമിനത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ഷൂട്ടിങ്ങില്‍ ഗഗന്‍ നാരംഗ് നേടിയ വെങ്കലമെഡല്‍ മാത്രണ് ഇതുവരെ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പട്ടികയിലുള്ളത്.


അതേസമയം ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി. കശ്യപ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ശ്രീലങ്കന്‍ താരം നിലൂക കരുണാരത്‌നയെ ആണ് കശ്യപ് പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. മൂന്നു സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു കശ്യപിന്റെ വിജയം. സ്‌കോര്‍ 21-14, 15-21, 21-9.

ഒളിമ്പിക്‌സില്‍ പുരുഷവിഭാഗം ബാഡ്മിന്റണില്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കശ്യപ്. 1992 ബാഴ്‌സലോണ ഗെയിംസില്‍ ദീപാങ്കര്‍ ഭട്ടാചാര്‍ജി മൂന്നാം റൗണ്ടിലെത്തിയതായിരുന്നു ഈ ഇനത്തില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സിലെ ഇതുവരെയുള്ള മികച്ച പ്രകടനം.

Tagged with:


‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന