olimpics-2016സാവോ പോളോ: 2016ലെ ഒളിമ്പിക്‌സ് വേദിയായി ബ്രസീലിലെ റയോഡി ജനീറോ നഗരത്തെ തിരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെയും മറ്റുമുള്ള തിരഞ്ഞെടുപ്പിലൂടെയാണ് ഷിക്കാഗോ ഉള്‍പ്പെടെയുള്ള നഗരങ്ങളെ പിന്തള്ളി ബ്രസീല്‍ അര്‍ഹത നേടിയത്. 2016 ഒളിംപിക്‌സിന് നല്ല രീതിയില്‍ ആതിഥ്യമരുളുമെന്ന് ബ്രസീല്‍ സ്‌പോര്‍ട്‌സ് മന്ത്രി ഒര്‍ലാന്റോ സില്‍വ വ്യക്തമാക്കി. ഒരു ലാറ്റിനമേരിക്കന്‍ രാഷ്ട്രം ആദ്യമായാണ് ഒളിംപിക്‌സിന് വേദിയാകുന്നത്. ഒളിംപിക്‌സിന് വേദിയാകാന്‍ അവസരം ലഭിച്ചതിലൂടെ ബ്രസീല്‍ കായിക രംഗത്ത് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് വലിയിരുത്തപ്പെടുന്നു.