ലണ്ടന്‍: 1896ലെ ഒളിമ്പിക്‌സ് കപ്പിന് റെക്കോര്‍ഡ് ലേലം. പ്രഥമ ആധുനിക ഒളിമ്പിക്‌സായ 1896ലെ മാരത്തോണ്‍ ചാമ്പ്യന് ലഭിച്ച സമ്മാനമാണ് കഴിഞ്ഞദിവസം റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ പോയത്. അഞ്ച് ലക്ഷം പൗണ്ടിന് ഗ്രീസിലെ സ്റ്റാര്‍വോസ് നിയാര്‍ക്കോസ് ഫൗണ്ടേഷനാണ് കപ്പ് ലേലത്തില്‍ പിടിച്ചത്.

ആതന്‍സില്‍ നടന്ന പ്രഥമ ഒളിമ്പിക്‌സിലെ മാരത്തോണ്‍ ചാമ്പ്യനായിരുന്ന സ്പിരിഡോണ്‍ ലൂയിസിന് സമ്മാനമായി ലഭിച്ച വെള്ളിക്കപ്പല്‍ അദ്ദേഹത്തിന്റെ പേരമകനാണ് ലേലത്തിനെത്തിച്ചത്. പുരുഷ മാരത്തോണിനെ ഒളിമ്പിക്‌സില്‍ അവതരിപ്പിച്ച മൈക്കല്‍ ബ്രീലിന്റെ പേരിലായിരുന്നു വിജയിക്കുള്ള സമ്മാനം.

കപ്പ് 2015 മുതല്‍ ഏതന്‍സിലെ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുവയ്ക്കും.