എഡിറ്റര്‍
എഡിറ്റര്‍
ഒളിമ്പിക്‌സ് പതാക റീയോയില്‍ എത്തി
എഡിറ്റര്‍
Wednesday 15th August 2012 9:12am

റീയോ ഡി ജനിറോ: ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ആരവങ്ങള്‍ക്കൊടുവില്‍ ഒളിമ്പിക്‌സ് പതാക ബ്രസീലിന്റെ മണ്ണില്‍ എത്തി. ഇനി നാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഒളിമ്പിക്‌സ് പതാക ബ്രസീലില്‍ പാറും.

Ads By Google

ഒളിമ്പിക്‌സ് സമാപനവേദിയില്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണില്‍നിന്ന് കൈമാറിക്കിട്ടിയ പതാകയും വഹിച്ചുള്ള വിമാനത്തില്‍നിന്ന് ആദ്യമിറങ്ങിയത് റീയോ മേയര്‍ എഡ്വാഡോ പേസ് ആയിരുന്നു. 2016 ഗെയിംസ് സംഘാടകസമിതി പ്രസിഡന്റും റീയോ ഗവര്‍ണറുമായ സെര്‍ജിയോ കബ്രാലും ഒപ്പമുണ്ടായിരുന്നു.

ഒളിമ്പിക്‌സില്‍ ബ്രസീലില്‍ നിന്നും പങ്കെടുത്ത താരങ്ങളും വിമാനത്തിലുണ്ടായിരുന്നു. റീയോയിലേക്ക് ഒളിമ്പിക് പതാകയുമായി ഇറങ്ങാനായത് വലിയൊരു ബഹുമതിയാണെന്ന് തുഴച്ചില്‍താരം റോബര്‍ട്ട് ഷെയ്റ്റ് പറഞ്ഞു.

മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ഒന്‍പത് വെങ്കലവും അടക്കം 17 മെഡലുകളാണ് ബ്രസീല്‍ നേടിയത്. 22-ാം സ്ഥാനത്തായിരുന്നു മെഡല്‍നിലയില്‍ അവര്‍. ട്രാഫിക് കുരുക്കുകളും പഴഞ്ചന്‍ കെട്ടിടങ്ങളും അക്രമിസംഘങ്ങളുമുള്ള റീയോയെ സംബന്ധിച്ചിടത്തോളം ഒളിമ്പിക്‌സ് സംഘാടനം വലിയ വെല്ലുവിളിയാണ്.

എന്നിരുന്നാലും ലണ്ടന്‍ ഒരുക്കിയ വിരുന്നിനേക്കാള്‍ ഒരുപടിയെങ്കിലും മുന്നിലായി എങ്ങനെ ഒളിമ്പിക്‌സ് ആഘോഷിക്കാമെന്ന ആലോചനയിലാണ് റീയോ സംഘാടകര്‍ എന്നാണ് അറിയുന്നത്.

Advertisement