ബാംഗ്ലൂര്‍: ഇന്ത്യന്‍ ഫുട്‌ബോളര്‍ ആയിരുന്ന കെ.വി. വരദരാജ് (89) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന ഒളിംപ്യന്‍ വരദരാജ് ഇന്ന് രാവിലെയാണ് അന്തരിച്ചത്.

1948 ലെയും 1952 ലെയും ഒളിംപിക്‌സുകളില്‍ ഇന്ത്യക്കു വേണ്ടി ബൂട്ടണിഞ്ഞ വരദരാജ് ഗോള്‍ കീപ്പറായാണ് കളിച്ചിരുന്നത്. മതിലുപോലെ വരദരാജ് ഇന്ത്യന്‍ ഗോള്‍ വല കാത്തപ്പോള്‍ എത്രയോ വിജയങ്ങള്‍ ഇന്ത്യന്‍ ടീമിനെ അന്ന്് തേടിയെത്തിയിരുന്നു.

‘6-ഫൂട്ടര്‍’ എന്നായിരുന്നു ഇംഗ്ലീഷുകാര്‍ വരദരാജിനെ വിളിച്ചിരുന്നത്. പരിശീലകനായും റഫറിയായും വരദരാജ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു.

രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും അടക്കം നാലു മക്കളാണ് വരദരാജിന് ഉള്ളത്.

Malayalam News
Kerala News in English