ഒളിമ്പിയ: ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ദീപശിഖ പുരാതന ഒളിമ്പിക്‌സിന്റെ ജന്മഭൂമിയായ ഏഥന്‍സിലെ ഒളിമ്പിയയില്‍ നിന്ന് പ്രയാണമാരംഭിച്ചു. ഗ്രീക്ക് ദേവത ഹീറരയുടെ ക്ഷേത്രമുറ്റത്ത് പരമ്പരാഗത രീതിയില്‍ നടന്ന ചടങ്ങില്‍ അഭിനേത്രി ഇനോ മെനഗാക്കിയില്‍ നിന്ന് ലോക നീന്തല്‍ ചാമ്പ്യനായ ഗ്രീക്ക് താരം സ്പിറോസ് ഗ്യാനിയോട്ടിസ് ദീപവും ഒലിവ് ഇലയും ഏറ്റുവാങ്ങി.

കോണ്‍കേവ് കണ്ണാടിയിലേക്ക് സൂര്യപ്രകാശം പതിപ്പിച്ചാണ് തീജ്വാല സൃഷ്ടിച്ചത്. ദീപ ശിഖ ഗ്രീസില്‍ 1800 മൈല്‍ ദൂരം സഞ്ചരിച്ച് മെയ് 17ന് ലണ്ടനില്‍ ഒളിമ്പിക്‌സിന്റെ സംഘാടകര്‍ക്ക് കൈമാറും. ജൂലൈ 27നാണ് ഒളിമ്പിക്‌സ് വേദിയില്‍ തിരിതെളിയുക.

 

 

 

Malayalam News

Kerala News in English