Categories

ഉത്തേജകം: വനിതകളുടെ 100 മീറ്റര്‍ വിജയിയെ സസ്‌പെന്‍ഡ് ചെയ്യും

ന്യൂദല്‍ഹി: ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉത്തേജകം ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് വനിതകളുടെ 100 മീറ്റര്‍ ചാമ്പ്യന്‍ ഒസയേമി ഓലുഡാമോളയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം തുടങ്ങി. നിരോധിക്കപ്പെട്ട മീതൈല്‍ ഹെക്‌സാനമീ എന്ന രാസവസ്തു നൈജീരിയന്‍ താരം ഉപയോഗിച്ചുവെന്ന് ബി സാംപിള്‍ ടെസ്റ്റിലും തെളിഞ്ഞിരുന്നു. നേരത്തേ നടത്തിയ എ സാംപിള്‍ ടെസ്റ്റും പോസിറ്റീവായിരുന്നു.

വനിതകളുടെ വിവാദമായ 100 മീറ്ററില്‍ ആസ്‌ട്രേലിയയുടെ സാലി പിയേഴ്‌സണെ പിന്തള്ളിയാണ് ഓലുഡാമോള ഒന്നാം സ്ഥാനത്തെത്തിയത്. ഫൗള്‍ സ്റ്റാര്‍ട്ട് നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഓലുഡാമോളയ്ക്ക് ഒന്നാംസ്ഥാനം ന്ിഷേധിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.