എഡിറ്റര്‍
എഡിറ്റര്‍
ഒ.എല്‍.പി.സി കുട്ടികള്‍ക്കായി ആന്‍ഡ്രോയ്ഡിലധിഷ്ഠിതമായ രണ്ട് ടാബ്ലറ്റുകള്‍ CES 2014ല്‍ അവതരിപ്പിച്ചു
എഡിറ്റര്‍
Thursday 9th January 2014 1:30pm

tablet

വണ്‍ ലാപ്‌ടോപ് പെര്‍ ചൈല്‍ഡ്ഹുഡ് അസോസിയേഷന്റെ (OLPCA) വണ്‍ ലാപ്‌ടോപ് പെര്‍ ചൈല്‍ഡ് എന്ന പദ്ധതിപ്രകാരം കുട്ടികള്‍ക്കായി രണ്ട് ടാബ്‌ലറ്റുകള്‍ സി.ഇ.എസ് 2014ല്‍(കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ട്രേഡ് ഷോ) അവതരിപ്പിച്ചു.

OLPC XO2, XO10 എന്നീ രണ്ട് ടാബ്‌ലറ്റുകളാണ് അവ. രണ്ടിലും ഏറെക്കുറെ സമാനമായ ഹാര്‍ഡ് വെയര്‍ സവിശേഷതകളാണുള്ളത്.

OLPC അവതരിപ്പിക്കുന്ന XO2വിന് 149 ഡോളര്‍(RS.9,200) ആണ് വില. ആന്‍ഡ്രോയ്ഡിലധിഷ്ഠിതമായ ടാബ്‌ലറ്റിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വേര്‍ഷനെക്കുറിച്ചോ ഇന്‍സ്റ്റാള്‍ ചെയ്ത പ്രൊസസറിനെക്കുറിച്ചോ ഇതുവരെ പരാമര്‍ശിച്ചിട്ടില്ല.

7ഇഞ്ചിന്റെ 1200ഗുണം 600 പിക്സെല്‍ എല്‍.സി.ഡി ടച്ച് സ്‌ക്രീന്‍ഡിസ്‌പ്ലേ, 1ജിബി റാം എന്നിവ ഇൗ ടാബ്‌ലറ്റിന്റെ സവിശേഷതകളാണ്. വൈ-ഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റിയോട് കൂടിയ ടാബ്‌ലറ്റില്‍ 8ജിബിയുടെ ഇന്റേര്‍ണല്‍ ഫ്‌ലാഷ് സ്റ്റോറേജും ഉണ്ട്.

സിംഗിള്‍ ചാര്‍ജില്‍ത്തന്നെ 7 മണിക്കൂര്‍ ബാറ്ററി ലൈഫ്, ജിപിഎസ് സവിശേഷത എന്നിവയും ടാബ്‌ലറ്റിലുണ്ട്. അതേസമയം XO-10ടാബ്‌ലറ്റിന്റെ വില 199 ഡോളര്‍(RS.12,300)ആണ്.

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പരിഷ്‌കരിച്ച വേര്‍ഷനായ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്. 1ജിബി റാം ആണ് ഇതിലുള്ളത്.

XO2 വിന് സമമായ ഇന്‍ബില്‍ട് സ്‌റ്റോറേജിനോട് കൂടിയ 10.1 ഇഞ്ചിന്റെ 1200ഗുണം600 കപ്പാസിറ്റിയുള്ള ടച്ച് ഡിസ്‌പ്ലേ, XO2വിന് സമമായ കണക്ടി വിറ്റി സൗകര്യങ്ങള്‍ തന്നെയാണ് ഇതിലും ലഭിക്കുന്നത്.

സിംഗിള്‍ ചാര്‍ജില്‍ 12 മണിക്കൂര്‍ ബാറ്ററി ലൈഫ് ആണ് XO10 വാഗ്ദാനം ചെയ്യുന്നത്. ലാപ്‌ടോപ്പിന്റെ സ്‌ക്രീനില്‍ കുട്ടികള്‍ക്ക് വിജ്ഞാനം പകരുന്ന ശാസ്ത്രം,എഴുത്ത്, സംഗീതം, കായികം തുടങ്ങിയ വിഷയങ്ങള്‍ നിറച്ചിരിക്കും. പച്ച നിറത്തിലാകും ടാബ്‌ലറ്റ് ലഭിക്കുക.

Advertisement