എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിസഭയില്‍ നിന്നും പുറത്താക്കല്‍: പ്രതിഷേധവുമായി അഗതാ സാങ്മ
എഡിറ്റര്‍
Tuesday 30th October 2012 10:43am

ന്യൂദല്‍ഹി: മന്ത്രിസഭയില്‍ നിന്ന് പുറത്തായ എന്‍.സി.പി നേതാവ് അഗതാ സാങ്മ കടുത്ത അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തി. പുന:സംഘടനയ്ക്ക് മുന്നോടിയായി തന്നെ മന്ത്രിസഭയില്‍ നിന്ന് നീക്കിയ രീതി തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബിന് എതിരായി മത്സരിച്ച പി.എ സാങ്മയുടെ മകള്‍ കൂടിയായ അഗത പറഞ്ഞു.

Ads By Google

അഗതയ്ക്ക് പകരം എന്‍.സി.പിയിലെ മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍ ആണ് പുതിയ ഗ്രാമവികസന സഹമന്ത്രി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഉപദേശപ്രകാരം അഗതയടക്കം ഏഴ് മന്ത്രിമാരുടെ രാജി സ്വീകരിച്ചുവെന്നാണ് ശനിയാഴ്ച വൈകീട്ട് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

കോണ്‍ഗ്രസും എന്‍.സി.പിയും തമ്മില്‍ മന്ത്രിസഭയിലെ രണ്ടാമന്‍ പദവിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ താന്‍ എഴുതി നല്‍കിയ രാജിക്കത്താണ് ഇപ്പോള്‍ ഉപയോഗിച്ചതെന്ന് അഗത ആരോപിക്കുന്നു.

ജൂലൈ 23 ന് എഴുതിയ രാജിക്കത്താത്താണ്‌ ശനിയാഴ്ച ഉപയോഗിച്ചത്. മറ്റൊരു സന്ദര്‍ഭത്തില്‍ നല്‍കിയ രാജിക്കത്ത് ഉപയോഗിച്ചത് ശരിയായില്ല. അത്തരമൊരു വഴി സ്വീകരിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് അഗത പറഞ്ഞു.

ജനങ്ങളെ സേവിക്കാനുള്ള സുവര്‍ണാവസരമായാണ് മന്ത്രിസ്ഥാനമില്ലാത്ത അവസ്ഥയെ താന്‍ കാണുന്നതെന്ന് മേഘാലയിലെ ടൂറാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ അഗത പറഞ്ഞു.

അഗത്ക്ക് പകരം പവാറിന്റെ മകള്‍ സുപ്രിയാ സുലെ വരണമെന്ന് ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് അച്ഛനും മകളും ഒരേ കാബിനറ്റില്‍ വരുന്നത് ശരിയല്ലല്ലോ എന്നായിരുന്നു അഗതയുടെ മറുപടി.

Advertisement