തൃശൂര്‍ : നടുറോഡില്‍ ബസ് തടഞ്ഞ് ഡ്രൈവര്‍ക്ക് നേരെ സിനിമാസ്‌റ്റൈലില്‍ തോക്ക് ചൂണ്ടിയുള്ള വൃദ്ധന്റെ ഭീഷണിയും അസഭ്യവര്‍ഷവും. തൃശൂര്‍ റൗണ്ടിനു സമീപം ജനറല്‍ ആശുപത്രിയ്ക്കടുത്താണ് സംഭവം.

Subscribe Us:

നെടിശ്ശേരിയില്‍ നിന്നും തൃശുര്‍ നഗരത്തിലേക്ക് വരികയായിരുന്ന ബസിന് കുറുകെ കാര്‍ കയറ്റിയിട്ടായിരുന്നു തോക്ക് ചൂണ്ടിയുള്ള ഭീഷണി. കാറില്‍ നിന്ന് രണ്ട്പേരിറങ്ങി വരികയും കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.


Also Read: ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷനുമായി മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ ആമി


തുടര്‍ന്നാണ് കാറിലിരുന്ന വൃദ്ധന്‍ പുറത്തിറങ്ങി ഡ്രൈവര്‍ക്ക് നേരെ തോക്ക് ചൂണ്ടിയത്.തോക്ക് കണ്ട് ബസ് യാത്രക്കാര്‍ ബഹളം വച്ചതോടെ കാറില്‍ വന്നവര്‍ സ്ഥലം വിട്ടു.

എന്നാല്‍ ഇത് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു.