എഡിറ്റര്‍
എഡിറ്റര്‍
അര്‍ധരാത്രി വൃദ്ധയെ റോഡിലുപേക്ഷിച്ച സംഭവം: വനിത പോലീസിനെതിരെ വകുപ്പ്തല അന്വേഷണം തുടങ്ങി.
എഡിറ്റര്‍
Thursday 20th March 2014 8:51am

old-lady

കോഴിക്കോട്:  എണ്‍പതിനോടടുത്ത് പ്രായമുള്ള വൃദ്ധയെ അര്‍ധരാത്രി വഴിയിലുപേക്ഷിച്ച വനിത പോലീസിനെതിരെ വകുപ്പതല അന്വേഷണം തുടങ്ങി. വീട് വിട്ടിറങ്ങിയ മാനസികാസ്വസ്ഥ്യമുള്ള എലത്തൂര്‍ എരഞ്ഞിക്കല്‍ പാറക്കടവത്ത് വീട്ടില്‍ സരോജിനി എന്ന മയ്യായിയെയാണ് വനിത പോലീസുകാര്‍ ദേശീയപാതയില്‍ കൊയിലാണ്ടിയ്ക്കടുത്ത് പൂക്കാടിനും തിരുവങ്ങൂരിനുമിടയില്‍ ഉപേക്ഷിച്ചത്.

ഇടയ്ക്കിടെ വീട് വിട്ടിറങ്ങുന്ന ശീലമുള്ളതിനാല്‍ ഇവരെ വീട്ടില്‍ എത്തിക്കാന്‍ നാട്ടുകാര്‍ വനിത പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇവരെ വീട്ടിലാക്കുന്നതിന് പകരം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഈ സമയം അതുവഴി വന്ന കൊയിലാണ്ടി സി.ഐ ആര്‍.ഹരിദാസാണ് വൃദ്ധയെ വഴിയിലുപേക്ഷിക്കുന്നത് കണ്ടത്. കൊയിലാണ്ടി ഭാഗത്തേയ്ക്കുപോയ പോലീസ് വാഹനം അന്വേഷിച്ചിറങ്ങിയ അദ്ദേഹം കുറച്ച ദൂരം മുന്നോട്ട പോയി തിരികെ വന്ന ജീപ്പ് തടഞ്ഞ് നിറുത്തിയപ്പോള്‍ ആളറിയാതെ അദ്ദേഹത്തിന് നേരെ തട്ടിക്കയറുകയായിരുന്നു.

ഇതോടെ സംഭവം വിവാദമാവുകയായിരുന്നു. രണ്ട് വനിത പോലീസുകാരില്‍ സീനിയറായ സി.പി.ഒയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വൃദ്ധയെ വഴിയില്‍ ഉപേക്ഷിച്ചതെന്നാണ് സൂചന. സഹപ്രവര്‍ത്തകയും ഡ്രൈവറും തടഞ്ഞിട്ും ഇവര്‍ പിന്മാറിയില്ല.

പോലീസ് കമ്മീഷണറുടെയോ സി.ഐയുടേയോ അനുമതിയില്ലാതെ നഗരത്തിന് പുറത്ത് പോലീസ് വാഹനത്തില്‍ പോകരുതെന്ന ചട്ടംലംഘിച്ചാണ് ഇവര്‍ വൃദ്ധയെ വഴിയില്‍ ഉപേക്ഷിച്ചത്.

Advertisement