എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് കൊടുവള്ളിയില്‍ 30 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്ന് പേര്‍ പിടിയില്‍
എഡിറ്റര്‍
Friday 17th March 2017 9:27am

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ നിന്നും 30 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി.

500 ന്റേയും 1000ത്തിന്റേയും രൂപയുടെ മുപ്പത് ലക്ഷത്തില്‍പ്പരം നോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നോട്ടുകള്‍ കടത്താന്‍ ശ്രമിക്കുകയായിരുന്ന ഇവരെ പിടികൂടിയത്.

മൂവരും കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളാണ്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. നിരോധിച്ച നോട്ട് എങ്ങനെ വിനിയോഗിക്കാനായിരുന്നു ശ്രമമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്

Advertisement