കണ്ണൂര്‍: കേരളതീരത്തിനടുത്ത് അഗ്നിബാധയുണ്ടായ ചരക്കുകപ്പല്‍ തീയണച്ചതിനെ തുടര്‍ന്ന് യാത്ര പുനരാരംഭിച്ചു. കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് ഓയിലുമായി പോവുകയായിരുന്ന ഓര്‍ക്കിഡ് കപ്പലിലാണ് തീപിടിച്ചത്.

കപ്പലില്‍ ഓയില്‍ ചോര്‍ച്ചയുണ്ടായിട്ടില്ല. ആര്‍ക്കും പരിക്കേറ്റിട്ടില്ല. കപ്പല്‍ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും കപ്പല്‍ യാത്രതുടരാന്‍ യോഗ്യമാണെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.

തീരദേശസേനയുടെ മൂന്നു കപ്പലുകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കപ്പലില്‍ 50ഓളം ജീവനക്കാരുണ്ടായിരുന്നു.