കൊച്ചി: ആലുവയ്ക്കടുത്ത് ഓയില്‍ ടാങ്കര്‍ പാളംതെറ്റി. ഫറൂക്കില്‍ നിന്നും ഇരിമ്പനത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് പാളം തെറ്റിയത്. ഇതിനെത്തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ തീവണ്ടിഗതാഗതം തടസപ്പെട്ടു.

സംഭവത്തില്‍ ആര്‍ക്കും ആളപായമുണ്ടായിട്ടില്ല. തീവണ്ടിഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. സംഭവത്തെതുടര്‍ന്ന് വഞ്ചിനാട് എക്‌സ്പ്രസ് ഒഴികെയുള്ള എല്ലാ ട്രെയിനുകളും രണ്ടര മണിക്കൂറോളം വൈകിയാണ് ഓടുന്നത