ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വില 9 ശതമാനം ഇടിഞ്ഞ് ബാരലിന് 100 ഡോളറിനും താഴെയെത്തിയിട്ടുണ്ട്.

അമേരക്കയില്‍ നിന്നും എണ്ണയുടെ ഡിമാന്റ് കുറഞ്ഞതാണ് വിലയിടിയാന്‍ കാരണമായിട്ടുള്ളത്. ബാരലിന് 9.44ഡോളറിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതിനിടെ വെള്ളിയുടേയും കോട്ടണിന്റേയും വിലകളും ഇടിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈവര്‍ഷം ഫെബ്രുവരി മുതല്‍ എണ്ണവിലയില്‍ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍ വരെ 35 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. പശ്ചിമേഷ്യന്‍-ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വവും എണ്ണയിലെ ലഭ്യത കുറയുമെന്ന ആശങ്കയുമായിരുന്നു വിലയെ ഉയരത്തിലെത്തിച്ചിരുന്നത്.