സിംഗപൂര്‍: എണ്ണവില ബാരലിന് 106 ഡോളറെന്ന റെക്കോര്‍ഡ് ഭേദിച്ചു. ലിബിയയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്പ്പാദനം കുറയ്ക്കാന്‍ ഒപെക് രാഷ്ട്രങ്ങള്‍ തയ്യാറെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വില ഉയര്‍ന്നിരിക്കുന്നത്.

സെപ്റ്റംബര്‍ 2008നു ശേഷമുണ്ടായ ഏറ്റവും വലിയ ഉയര്‍ച്ചയാണ് എണ്ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനിടെ മധ്യേഷ്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ സൗദി അറേബ്യയിലേക്കും പടരുമോ എന്ന ആശങ്കയിലാണ് രാജ്യങ്ങള്‍.