എഡിറ്റര്‍
എഡിറ്റര്‍
എണ്ണ നിക്ഷേപം കണ്ടെത്താനായി കോഴിക്കോടിനും കൊച്ചിക്കും മധ്യേ ഖനനം തുടങ്ങി
എഡിറ്റര്‍
Wednesday 8th January 2014 7:03am

oil-mining

കൊച്ചി: എണ്ണ നിക്ഷേപത്തിനായി കോഴിക്കോടിനും കൊച്ചിക്കും മധ്യേ കടലില്‍ ഖനനം ആരംഭിച്ചു. എണ്ണപ്രകൃതിവാതക കമ്മീഷന്റെ നേതൃത്വത്തിലാണ് എണ്ണക്കിണര്‍ കുഴിക്കുന്നത്.

കാച്ചിയില്‍ നിന്ന് 140 നോട്ടിക്കല്‍ മൈല്‍ അകലെയാണ് പുതിയ കിണര്‍ കുഴിക്കുന്നത്. ഖനനം 500 മീറ്റര്‍ കടന്നതായി കമ്മീഷന്‍ അറിയിച്ചു. വാന്റേജ് ഓയില്‍ സര്‍വീസ് എന്ന അമേരിക്കന്‍ കമ്പനിയില്‍ നിന്ന് കപ്പല്‍ വാടകയ്‌ക്കെടുത്താണ് ഖനനം. പ്രതിദിനം നാല് കോടിയോളം രൂപയാണ് വാടക.

കൊച്ചികൊങ്കണ്‍ ആഴക്കടലില്‍ എണ്ണ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഖനനം നടത്തുന്നത്. നേരത്തേ 2009 ല്‍ കൊച്ചിയില്‍ നിന്നും 70 നോട്ടിക്കല്‍ മൈല്‍ അകലെ എണ്ണ ഖനനം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഖനനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. കണ്ടെത്തുന്ന സാമ്പിളുകള്‍ ഉടന്‍ തന്നെ പരിശോധിച്ച് മുന്നോട്ട് പോകാനാണ് കമ്മീഷന്‍ തീരുമാനം.

Advertisement