Administrator
Administrator
വിമാന ഇന്ധന വില വര്‍ധിപ്പിച്ചു
Administrator
Monday 31st October 2011 10:20pm

ന്യൂദല്‍ഹി:വിമാന ഇന്ധനത്തിന്റെ വില പൊതുമേഖലാ എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി. ഒറ്റയടിക്ക് കിലോലിറ്ററിന് 2,845 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വില 61,115 രൂപയായി. തിങ്കളാഴ്ച അര്‍ധനരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

ഈ മാസം 16ന് വിമാന ഇന്ധന വില 0.5 ശതമാനം കുറച്ചിരുന്നു. ഇതിന് ശേഷമാണ് വില ഇപ്പോള്‍ കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്.

വില വര്‍ധിപ്പിച്ചതോടെ കമ്പനികള്‍ യാത്രാ നിരക്കുകളും വര്‍ധിപ്പിച്ചേക്കും. വിമാനക്കമ്പനികളുടെ മൊത്തം പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധന ഇനത്തിലാണ്.

Advertisement