Categories

എണ്ണ കമ്പനികള്‍ ജെറ്റ് ഇന്ധനവില വീണ്ടും കുറച്ചു

ന്യൂദല്‍ഹി: രണ്ടാഴ്ചകള്‍ക്ക് ശേഷം പൊതുമേഖലാ എണ്ണ കമ്പനികള്‍ ജെറ്റ് ഇന്ധനവില 4 ശതമാനം കുറച്ചു. അന്താരാഷ്ട്ര എണ്ണവിലയില്‍ വന്ന മാറ്റമാണ് വിലകുറയ്ക്കാന്‍ കാരണം.

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എ.ടി.എഫ്) വില 3.95 ശതമാനം കുറഞ്ഞ് കിലോലിറ്ററിന് 56466.11 രൂപയായി. 2327.89 രൂപയാണ് കിലോലിറ്ററിന് കുറഞ്ഞിരിക്കുന്നത്.

മെയ് 16നായിരുന്നു ജെറ്റ് ഇന്ധന വില ആദ്യമായി കുറച്ചത്. രണ്ട് പ്രാവശ്യം വില കുറച്ചതിലൂടെ കിലോലിറ്റിറിന് 4094 രൂപയുടെ വ്യത്യാസമാണുണ്ടായിട്ടുള്ളത്. 2010 ഒക്ടോബറിനുശേഷം ജെറ്റ് ഇന്ധനവില 14 തവണ വര്‍ധിപ്പിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.