ന്യൂദല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലങ്ങളും പുറത്തുവന്ന സാഹചര്യത്തില്‍ ഇന്ധന വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ ശ്രമം തുടങ്ങി. പെട്രോള്‍ വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത്.

അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവ് മൂലം നിലവില്‍ പെട്രോള്‍ ലിറ്ററിന് 5.10 രൂപ നഷ്ടത്തിലാണ് വില്‍ക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

ഡിസംബര്‍ ഒന്നിനായിരുന്നു അവസാനമായി എണ്ണവില വര്‍ധിപ്പിച്ചത്. അന്ന് ക്രൂഡ് ഓയില്‍ ബാരലിന് അന്താരാഷ്ട്ര വിപണിയില്‍ 109 ഡോളറായിരുന്നു വില. ഇതിനു ശേഷം ബാരലിന് 130.71 ഡോളര്‍വരെ വില വര്‍ധിച്ചു. ഇത് 900 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

Malayalam news

Kerala news in English