ന്യൂദല്‍ഹി:എയര്‍ ഇന്ത്യയുടെ ഇന്ധനപ്രതിസന്ധി പരിഹരിച്ചു.ഇന്ധനവിതരണം ഉടന്‍ ആരംഭിക്കുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.

ഇന്ന് രാവിലെ ഇന്ധനപ്രതിസന്ധിയെത്തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള 6 സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് എയര്‍ ഇന്ത്യ അധികൃതരും ഐ.ഒ.സിയും തമ്മില്‍നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇന്ധനം നല്‍കാമെന്ന് വിതരണക്കമ്പനികള്‍ തീരുമാനമായത്.

വിമാനത്തിനുള്ള വ്യോമ ഇന്ധനം എണ്ണക്കമ്പനികള്‍ വെട്ടിക്കുറച്ചതിന്റെ പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ മുടങ്ങിയത്.ഇന്ധനവിലയില്‍ വന്‍കുടിശ്ശിക നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു എണ്ണക്കമ്പനികളുടെ ഈ നടപടി.

ഒന്നരമാസമായുള്ള കുടിശ്ശികയില്‍ 22 കോടി രൂപയാണ് എയര്‍ ഇന്ത്യ ഐ.ഒ.സി യ്ക്കു നല്‍കാനുള്ളത്. ഇക്കാര്യത്തിലും ധാരണയായിട്ടുണ്ടെന്നാണ് സൂചന.