എഡിറ്റര്‍
എഡിറ്റര്‍
ചികിത്സ ഫണ്ട് കൈമാറി
എഡിറ്റര്‍
Wednesday 26th April 2017 3:06pm

റിയാദ് :ഒ.ഐ.സി.സി.റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ജീവന്‍സുരക്ഷ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ചികിത്സ സഹായം കൈമാറി. ബത്തയിലെ ഹാഫ് മൂണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മോഹന്‍ദാസ് കല്ലിങ്കലിനുള്ള ധനസഹായം ആലപ്പുഴ ജില്ലാ പ്രസിഡന്റ് സുഗതന്‍ നൂറനാടില്‍ നിന്നും ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ രാജന്‍ കാരിച്ചാല്‍ ഏറ്റുവാങ്ങി.

ഒ.ഐ.സി.സി. ആലപ്പുഴ ജില്ലാ ഭാരവാഹികളായ ഷൈജു കണ്ടപ്പുറം, മുരളി ചെന്നിത്തല, നൗഷാദ് കറ്റാനം, ഷിഹാബുദ്ധിന്‍ പോളക്കുളം, അജയന്‍ ചെങ്ങന്നൂര്‍, നൗഷാദ് വെട്ടിയാര്‍, സാജിദ് ആലപ്പുഴ, നൗഷാദ് പല്ലന, രാജു വഴുപ്പാടി എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement