എഡിറ്റര്‍
എഡിറ്റര്‍
ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു
എഡിറ്റര്‍
Monday 12th June 2017 2:38pm

റിയാദ്: കോഴിക്കോട് ജില്ലാ ഒ.ഐ.സി.സി. റിയാദ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30- ന് എക്‌സിറ്റ് 18- ലെ സാലിഹ ഇസ്ത്തിറാഹില്‍ വെച്ച് ‘ഈദ് ഫിയാസ്റ്റ് 2017 ‘ എന്ന പേരില്‍ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഹര്‍ഷാദ് എം.ടി.0564314603സന്‍ജ്ജീര്‍ കോലിയോട്ട്,0597866335 ഷിനോജ് കൊയിലാണ്ടി.0540753806 എന്നിവരുമായി ബന്ധപ്പെടുക.

കൂടാതെ പരിപാടിയുടെ ഭാഗമായി, കോല്‍ക്കളി, ദഫ്മുട്ട്, മാപ്പിളപ്പാട്ടുകള്‍ എന്നീ പരിപാടികളും ഉണ്ടായിരിക്കുന്നതാണ് . ഇതോടനുബന്ധിച്ച് മലബാറിന്റെ തനി നാടന്‍ വിഭവങ്ങളുമായി വിവിധ തട്ടുകടകളും പരിപാടിക്ക് മാറ്റുകൂട്ടുന്നതാണ് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വാര്‍ത്ത :ഷിബു ഉസ്മാന്‍, റിയാദ്

Advertisement