എഡിറ്റര്‍
എഡിറ്റര്‍
നാടുകടത്തല്‍ കേന്ദ്രത്തില്‍ ഒ.ഐ.സി.സി ഇഫ്താര്‍ കിറ്റ് വിതരണം
എഡിറ്റര്‍
Tuesday 13th June 2017 4:17pm

റിയാദ് :പൊതുമാപ്പിന്റെ അവസാനഘട്ടമായപ്പോള്‍ മലാസിലെ തര്‍ഹീലില്‍ (നാടുകടത്തല്‍ കേന്ദ്രം )തിരക്കേറി. മഗ്രിബ് ബാങ്ക് സമയത്ത് പോലും വന്‍ തിരക്ക് അനുഭവപ്പെട്ട ജയില്‍ പരിസരത്തു ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ കിറ്റ് വിതരണം മണിക്കൂറുകളോളം വെയിലേറ്റു തളര്‍ന്ന വിവിധ രാജ്യക്കാര്‍ക്ക് ആശ്വാസമേകി.

ജില്ല നിര്‍വ്വാഹക സമിതി അംഗങ്ങളുടെ വീടുകളില്‍ പാകം ചെയ്ത വിഭവങ്ങള്‍ 550 കിറ്റുകളിലായി വിതരണം ചെയ്തു. ആലപ്പുഴ ജില്ല പ്രസിഡന്റ് സുഗതന്‍ നൂറനാടിന്റെ നേതൃത്വത്തില്‍ കുഞ്ഞി കുമ്പള, ഷാജി സോന, സജി കായംകുളം,മജീദ് ചിങ്ങോലി, സത്താര്‍ കായംകുളം, സമീര്‍ ചാരുംമൂട്, കമറുദ്ധിന്‍ താമരക്കുളം, ഹാഷിം ആലപ്പുഴ, എബ്രഹാം ചെങ്ങന്നൂര്‍, നൌഷാദ് കറ്റാനം, ബിജു വെണ്മണി, മുജീബ് കായംകുളം, രാജന്‍ കാരിച്ചാല്‍, ബി. ഷൈജു ,അജയന്‍ ചെങ്ങന്നൂര്‍, ഷിഹാബ് പോളക്കുളം , നൌഷാദ് വെട്ടിയാര്‍, ബഷീര്‍ ചൂനാട് , ജാഫര്‍ കാപ്പില്‍, നൌഷാദ് പല്ലന, കുഞ്ഞുമോന്‍ കൃഷ്ണപുരം, അബ്ദുള്‍ വാഹിദ് കായംകുളം, വിജയന്‍ പണിക്കര്‍, ജെയിംസ് മാങ്കാങ്കുഴി എന്നിവരാണ് ആണ് ഇഫ്താര്‍ കിറ്റ് വിതരണത്തില്‍ പങ്കെടുത്തത്.ഒ. ഐ. സി. സി ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജയില്‍ പരിസരത്ത് ഇഫ്താര്‍ കിറ്റ് വിതരണം നടക്കുമെന്ന് ജനറല്‍ സെക്രട്ടറി സജി കായംകുളം അറിയിച്ചു.

വാര്‍ത്ത :ഷിബു ഉസ്മാന്‍, റിയാദ്

Advertisement