റിയാദ് : ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം 2017 ഹാഫ്മൂന്‍ ഹോട്ടലില്‍ നടന്നു. നോമ്പ് തുറക്ക് ശേഷം വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് കുഞ്ഞി കുമ്പള സംഗമം ഉദ്ഘാടനം ചെയ്തു.

ഇസ്ലാഹി സെന്റര്‍ പ്രതിനിധി ബഷീര്‍ സലാഹി റമദാന്‍ സന്ദേശം നല്‍കി. മതങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യ സ്‌നേഹികളാകാനും സഹിഷ്ണത ജീവിതത്തില്‍ പകര്‍ത്താനും അദ്ദേഹം പറഞ്ഞു.

റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ അനവധി വ്യക്തികളും സംഘടന പ്രതിനിധികളും,മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. ഒ ഐ സി സി നേതാക്കളായ അബ്ദുള്ള വല്ലാഞ്ചിറ, ഷാജി കുന്നിക്കോട്, യഹ്യ കൊടുങ്ങല്ലൂര്‍, ഷാജി സോന, അബ്ദുള്‍ അസിസ് കോഴിക്കോട്,ഷഫീക് കിനാലൂര്‍, ജിഫിന്‍ അരിക്കോട്, സത്താര്‍ കായംകുളം, മുഹമ്മദ് അലി, ബെന്നി വാടനപ്പള്ളി, മുഹമ്മദ് അലി മണ്ണാര്‍ക്കാട്, എന്‍. ആര്‍. കെ ചെയര്‍മാന്‍ അഷറഫ് വടക്കേവിള, ഒ ഐ സി സി ഗ്ലോബല്‍, നാഷണല്‍, ജില്ല ഭാരവാഹികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറ യിലുള്ളവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി സജി കായംകുളം സ്വാഗതവും ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

പ്രവാസി വാര്‍ത്തകള്‍ നിങ്ങള്‍ക്കും അയയ്ക്കാം: saudinews@doolnews.com