എഡിറ്റര്‍
എഡിറ്റര്‍
ഒ.ഐ.സി.സി.ഈദ് ഫിയാസ്റ്റ് 2017
എഡിറ്റര്‍
Monday 29th May 2017 10:49am

റിയാദ്: ഇന്ദിരാജി ഭവന പദ്ധതിയുടെ ഭാഗമായി ‘തല ചായ്ക്കാനൊരിടം’ എന്ന സ്വപ്ന പദ്ധതിക്ക് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ആദ്യ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുന്ദമംഗലം മണ്ഡലത്തിലെ മാവൂരില്‍ നിര്‍വ്വഹിക്കുകയുണ്ടായി. അതോടൊപ്പം തന്നെ മറ്റു മണ്ഡലങ്ങളിലുള്ള അര്‍ഹരായവരെ കണ്ടെത്തുകയും അവര്‍ക്കായുള്ള വീടിന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഭവന പദ്ധതിയുടെ ഭാഗമായി എക്‌സിറ്റ് 18-ലെ സാലിഹ ഇസ്ത്തിറാഹില്‍ വെച്ച് ജൂണ്‍ 30-ന് ‘ഈദ് ഫിയാസ്റ്റ് 2017 ‘ എന്ന പേരില്‍ നടക്കുന്ന പരിപാടിയുടെ കൂപ്പണിന്റെ പ്രകാശന ചടങ്ങ് റിയാദ് പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് ഹൃസ്വ സന്ദര്‍ശനാര്‍ദ്ധം റിയാദിലെത്തിയ ഉമ്മന്‍ ചാണ്ടി ഏ.ജീ.എസ് .അലിക്ക് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഭവന പദ്ധതി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് കോഴിക്കോട്, കണ്‍വീനര്‍ നവാസ് വെളളിമാടുകുന്ന്, ഫിനാന്‍സ് കോഡിനേറ്റര്‍ മോഹന്‍ദാസ് വടകര, അബ്ദുല്‍ കരിം കൊടുവള്ളി, ഷഫീഖ് കിനാലൂര്‍, ജമാല്‍ എരഞ്ഞിമാവ്, ഹര്‍ഷാദ് എം.ടി, റൂബി മാര്‍ക്കോസ്, ജാഫര്‍ എരമംഗലം, അശ്‌റഫ് മേച്ചീരി, ഷിനു കൊയിലാണ്ടി, ഷഫാദ് അത്തോളി, അബ്ദുറഹിമാന്‍ കീഴരിയ്യൂര്‍, അമേഷ് എലത്തൂര്‍,ജംഷീര്‍ മണാശ്ശേരി, ഷമീര്‍ ബാബു,സന്‍ജ്ജീര്‍ കോലിയോട്ട്, ഷിഹാബ് കൈതപ്പൊയില്‍, നൗഷീര്‍, എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement