എഡിറ്റര്‍
എഡിറ്റര്‍
പ്ലേസ്റ്റേഷന്‍4 ന്റെ വരവിന് മുന്‍പേ ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസിലും ഒഫീഷ്യല്‍ പ്ലേ സ്റ്റേഷന്‍ ആപ് ലഭ്യം
എഡിറ്റര്‍
Thursday 14th November 2013 3:14pm

PLAY2

ഈ ആഴ്ച്ചയില്‍ കാനഡയിലും യു.എസിലും പി.എസ്4 ന്റെ വരവിന് മുന്‍പേ ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിലും സോണി ഒഫീഷ്യല്‍ പ്ലേ സ്റ്റേഷന്‍ ആപ് റിലീസ് ചെയ്തു.

സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യല്‍, നോട്ടിഫിക്കേഷന്‍സ് ലഭ്യമാക്കല്‍, ഗെയിം അലെര്‍ട്ടുകള്‍, ഇന്‍വിറ്റേഷനുകള്‍ എന്നിവ ഈ ആപ്പില്‍ ലഭ്യമാണ്.

കൂടാതെ പ്ലേ സ്റ്റേഷന്‍4നു വേണ്ടി ഓണ്‍സ്‌ക്രീന്‍ കീബോര്‍ഡ് ആയും മൊബൈല്‍ ഡിവൈസിനെ ഉപയോഗിക്കാം.

തങ്ങളുടെ സുഹൃത്തുക്കള്‍ എന്താണ് കളിക്കുന്നതെന്നും തങ്ങളുടെ തന്നെ പ്രൊഫൈല്‍ കാണാനും അടുത്തിടെ തങ്ങള്‍ എന്ത് പ്രവര്‍ത്തനം ചെയ്‌തെന്ന് കാണാനുമൊക്കെ സഹായിക്കും വിധത്തിലുള്ള ആപ് ആണിത്.

ഒരു സപ്പോര്‍ട്ട് സെന്റര്‍ ആയും ഈ ആപ് വര്‍ത്തിക്കുന്നുണ്ട്. പ്ലേസ്റ്റേഷന്‍ സിസ്റ്റം ഗൈഡ്‌സ്, മാന്വല്‍സ്, പ്ലേസ്റ്റേഷന്‍ ബ്ലോഗ്, ന്യൂസ് ആന്‍ഡ് ടിപ്‌സ് എന്നിവയിലേക്കെല്ലാം  ഈ ആപ് വഴി പെട്ടെന്ന് എത്തിച്ചേരാം.

ഈ വെള്ളിയാഴ്ച്ചയാണ് സോണിയുടെ പ്ലേസ്റ്റേഷന്‍4 യു.എസ്.എ യിലും കാനഡയിലും അവതരിപ്പിക്കുന്നത്.

ഡോളര്‍ 399 ആണ് പി.എസ്4ന്റെ വില. അതേസമയം മൈക്രോസോഫ്ട് എക്‌സ്‌ബോക്‌സ് വണ്ണിന് 499ഡോളര്‍ ആണ് വില.

13 രാജ്യങ്ങളിലായി നവംബര്‍ 22നോടെ എക്‌സ്‌ബോക്‌സ്‌വണ്‍ ഇറക്കാനാവുമെന്നാണ് മൈക്രോസോഫ്ട് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം ഡിസംബറിനോടെ ഇന്ത്യയില്‍ പ്ലേസ്റ്റേഷന്‍4 അവതരിപ്പിക്കുമെന്നാണ് അനൗദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ 2014 വരേയ്ക്കും ഇന്ത്യയിലോ ഏഷ്യന്‍ വിപണികളിലോ എക്‌സ്‌ബോക്‌സ് വണ്‍ അവതരിപ്പിക്കാനുള്ള ഉദ്ദേശ്യമില്ല.

ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസിലും സോണിയുടെ പ്ലേസ്റ്റേഷന്‍ ഫ്രീ ആയി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

Advertisement