എഡിറ്റര്‍
എഡിറ്റര്‍
കുത്തിയിരുന്ന് ജോലിചെയ്യുന്ന യുവാക്കളുടെ രക്തം കട്ടപിടിക്കുമെന്ന് മുന്നറിയിപ്പ്
എഡിറ്റര്‍
Monday 21st May 2012 10:37am

യുവ പ്രഫഷണലുകളുടെ ശ്രദ്ധയ്ക്ക്, മണിക്കൂറുകളോളം ഓഫീസില്‍ ഇരുന്ന് ജോലിചെയ്യുന്നതും വീട്ടിലിരുന്ന് ടിവി കാണുന്നതുമൊക്കെ നിങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കുമെന്ന് കണ്ടെത്തല്‍. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റി നടത്തിയ സര്‍വ്വേയിലാണ് ഇത് വ്യക്തമായത്.

യുവപ്രഫഷണലുകളില്‍ ജീവന് ഭീഷണിയുണ്ടാവുന്ന വിധത്തില്‍ രക്തം കട്ടപ്പിടിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഒരേയിരുപ്പില്‍ മൂന്ന് മണിക്കൂര്‍ വരെ അവര്‍ ജോലിചെയ്യുന്നു. ഡസ്‌കിലിരുന്ന് ഭക്ഷണം കഴിക്കുന്നു. പിന്നീട് വീട്ടിലെത്തി സോഫയിലിരുന്ന് ടിവി കാണുന്നു. ഇതെല്ലാം ഇവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് സര്‍വ്വേയില്‍ വ്യക്തമായിരിക്കുന്നത്.

പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവയെല്ലാം ഈ അനാരോഗ്യകരമായ ജീവിതരീതിയുടെ പ്രശ്‌നങ്ങളാണ്. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയും രക്തം കട്ടപ്പിടിക്കാനിടയാക്കുകയും ചെയ്യുമെന്ന് ചാരിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

ഡീപ്പ് വെയ്ന്‍ ത്രോംമ്പോസിസ് ഇത്തരം ആളുകളില്‍ സാധാരകണമാവുകയാണെന്നും സര്‍വ്വേ വിലയിരുത്തി. 30 വയസിന് താഴെയുള്ള ആയിരം ആളുകളില്‍ നടത്തിയ സര്‍വ്വേയിലൂടെയാണ് ചാരിറ്റി ഈ നിഗമനത്തിലെത്തിയത്.

Advertisement