ലണ്ടന്‍: ഈ സാമ്പത്തികവര്‍ഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 8.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് (ഒ.ഇ.സി.ഡി) പ്രവചിക്കുന്നു.

2011-12 സാമ്പത്തികവര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് 8.5 ശതമാനമാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചയേക്കാള്‍ കുറവാണിത്. 2010-11 സാമ്പത്തിക വര്‍ഷം വളര്‍ച്ച 9.6 ശതമാനമാകുമെന്നായിരുന്നു കണക്കാക്കിയത്.

മാന്ദ്യത്തിന്റെ സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക രംഗം മികച്ച രീതിയില്‍ മുന്നേറുന്നുണ്ടെന്ന് ഒ.ഇ.സി.ഡി പറയുന്നു. സ്വകാര്യ നിക്ഷേപത്തിലുള്ള വര്‍ധനവാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാവുകയെന്നും സംഘടന വിശദീകരിക്കുന്നു.

നേരത്തേ വളര്‍ച്ച എട്ടുശതമാനത്തില്‍ താഴെമാത്രമേ ഉണ്ടാകൂ എന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടിരുന്നു. പണപ്പെരുപ്പ നിരക്കും അന്താരാഷ്ട്ര വിപണിയിലെ മാന്ദ്യവും രാജ്യത്തിന്റെ വളര്‍ച്ചയെ കാര്യമായി ബാധിക്കുമെന്ന് റിസര്‍വ് ബാങ്കും നിരീക്ഷിച്ചിരുന്നു.