എഡിറ്റര്‍
എഡിറ്റര്‍
ഞെട്ടാന്‍ തയ്യാറായിക്കോളൂ; ഒടിയനുമായി മോഹന്‍ലാല്‍ നാളെ ഫെയ്സ്ബുക്ക് ലൈവില്‍
എഡിറ്റര്‍
Saturday 1st July 2017 9:58pm

കൊച്ചി: ഒടിയന്‍ നാളെ ലൈവിന് എത്തും. മോഹന്‍ലാല്‍ നായകനായി, പരസ്യസംവിധായകനായ വിഎ ശ്രീകുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ഒടിയന്‍ നാളെ രാത്രി 8മണിക്കാണ് ലൈവിന് എത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്, ഇതിനായി ഒരു വീഡിയോയും ഫെയ്‌സ്ബുക്കിലൂടെ ഒടിയന്‍ ഇറക്കിയിട്ടുണ്ട്.

ദേശീയപുരസ്‌കാരജേതാവായ ഹരികൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ‘ഒടിയന്‍’ മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും. മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ വരുന്ന സിനിമയാകും ഇത്. മണ്ണിന്റെ മണമുള്ള ഒരു ത്രില്ലറായിരിക്കും.


Aldo Read: ‘അതേ അടി, പക്ഷെ…’; സെവാഗിന്റെ പെണ്‍പതിപ്പാണോ സ്മൃതിയെന്ന ആരാധകന്റെ ചോദ്യത്തിന് വീരുവിന്റെ കരളില്‍ തൊടുന്ന മറുപടി


മനുഷ്യന്‍ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട്. അവരാണ് ആദ്യത്തെ ക്വട്ടേഷന്‍ സംഘം. അവരുടെ കഥയാണ് ഒടിയന്‍. ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനാണ് മോഹന്‍ലാലിന്റെ കഥാപാത്രം

മഞ്ജുവാര്യര്‍ നായികയാകുന്ന ഈ ചിത്രത്തില്‍ വില്ലനായി പ്രകാശ് രാജാണ് എത്തുന്നത്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നു. വി എഫ് എക്സിന്റെ നവ്യാനുഭവമാകും ‘ഒടിയന്‍’ സമ്മാനിക്കുക.
തസറാക്ക്, പാലക്കാട്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ഹൈദരാബാദ്, ബനാറസ് എന്നിവിടങ്ങളാണ് ഒടിയന്റെ പ്രധാന ലൊക്കേഷനുകള്‍.

Advertisement