എഡിറ്റര്‍
എഡിറ്റര്‍
‘അറിയാവുന്ന ഭാഷയില്‍ വേണം കത്തയക്കാന്‍’;ഹിന്ദിയില്‍ കത്തയച്ച കേന്ദ്രമന്ത്രിക്ക് ഒഡിയയില്‍ മറുപടി അയച്ച് എം.പിയുടെ പ്രതിഷേധം
എഡിറ്റര്‍
Sunday 20th August 2017 5:25pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന തീരുമാനത്തിനെതിരെ രൂക്ഷമറുപടിയുമായി ഒഡീഷ എം.പി തഥാഗത സത്പതി. ഹിന്ദിയില്‍ അയച്ച കത്തിന് ഒഡിയ ഭാഷയില്‍ മറുപടി തിരിച്ചയച്ചാണ് എം.പി തന്റെ പ്രതിഷേധം അറിയിച്ചത്. കേന്ദ്ര ഗ്രാമവികസന-പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തൊമാറാണ് ഹിന്ദിയില്‍ ഒഡിഷ എം.പിയ്ക്ക് കത്തെഴുതിയത്.

എനിക്ക് നിങ്ങളുടെ ഹിന്ദി അറിയില്ലെന്നും ഒഡിയ ഭാഷയിലോ ഇംഗ്ലീഷിലോ കത്തയക്കണമെന്നും സത്പതി കേന്ദ്രമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞു.
ഓരോ സംസ്ഥാനവുമായി ആശയവിനിമയം നടത്താനായി ഓരോ ആള്‍ക്കാരെ വീതം എന്തുകൊണ്ട് കേന്ദ്രമന്ത്രിമാര്‍ക്ക് നിയോഗിച്ചുകുടെയെന്നും അങ്ങിനെ ചെയ്താല്‍ അത് വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കില്ലെയെന്നും എം.പി ചോദിച്ചു. കത്ത് എം.പി തന്റെ ടിറ്റ്വര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടു.


Also read മുസഫര്‍ നഗറിലെ മുസ്‌ലിം സഹോദരങ്ങള്‍ എത്തിയിരുന്നില്ലെങ്കില്‍ രക്ഷപ്പെടുമായിരുന്നില്ല: ട്രെയിനപകടത്തില്‍ രക്ഷപ്പെട്ട സന്യാസിമാര്‍


കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ അടുത്ത കാലത്തായി ഹിന്ദിയിലാണ് നല്‍കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്. ഹിന്ദി പ്രചാരമില്ലാത്ത സംസ്ഥാനങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പിക്കുകയാണെന്നാണ് പ്രതിഷേധമുയര്‍ത്തുന്ന എം.പിമാര്‍ പറയുന്നത്.

തഥാഗത സത്പതിക്ക് പുറമേ കോണ്‍ഗ്രസ് എം.പി കെ.സി വേണുഗോപാല്‍ ആര്‍.എസ്.പി എം.പി എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവരും രംഗത്തെത്തി. ഭക്ഷണവിലക്കിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പിന്നാലെ ഭാഷയും അടിച്ചേല്‍പിക്കാനുള്ള നീക്കമാണിതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും എം.പിമാര്‍ പറഞ്ഞു.

Advertisement